ഒഞ്ചിയത്ത് പൊലീസ് വന്‍ അയുധ ശേഖരം കണ്ടെത്തി.ഒഞ്ചിയം: ഒഞ്ചിയത്ത് പൊലീസ് വന്‍ അയുധ ശേഖരം കണ്ടെത്തി. ഏഴ് നാടന്‍ ബോംബുകളും പൈപ്പുകളുമാണ് കണ്ടെത്തിയത്. വെടിവെപ്പ് മുക്കിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പറമ്പ് ശുചീകരിക്കുന്നതിനിടയില്‍ ബോംബുകള്‍ ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വടകര ഡിവൈഎസ്പി പ്രേംരാജിന്‍റെ നേതൃത്വത്തില്‍ പൊലീസ് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. കൂടുതല്‍ ആയുധങ്ങള്‍ക്കായി ഒഞ്ചിയത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒഞ്ചിയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പറമ്പില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു.

Post A Comment: