പാറേംമ്പാടം താഴത്തെ പമ്പിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.

കുന്നംകുളം: പാറേംമ്പാടം താഴത്തെ പമ്പിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കൊങ്ങനൂര്‍ പെരുമനത്ത് വീട്ടില്‍ രാജേഷ്‌ മകന്‍ ശ്രീജേഷ് (19),കല്ലൂര്‍ മുട്ടത്ത് വീട്ടില്‍ അഭി (17), തമിഴ്നാട് സേലം സ്വദേശി ശങ്കര്‍ (40), തമിഴ്‌നാട് കൊടൈക്കനാല്‍ സ്വദേശി ഗൌതം (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ശ്രീജേഷും അഭിയും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ തമിഴ്‌നാട്‌ സ്വദേശികള്‍ മലപ്പുറത്ത് കാറ്ററിംഗ് ജോലി ചെയ്യുന്നവരാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജേഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കുന്നംകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Post A Comment: