മോദിയേക്കാള്‍ ദുര്‍ബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന്​ ബി.ജെ.പി നേതാവ്​ അരുണ്‍ ഷൂരി


ദില്ലി: മോദിയേക്കാള്‍ ദുര്‍ബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന്​ ബി.ജെ.പി നേതാവ്​ അരുണ്‍ ഷൂരി. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന്​ ഷൂരി പറഞ്ഞു. ടൈംസ്​ ഓഫ്​ ഇന്ത്യയുടെ ലിറ്ററേച്ചര്‍ ഫെസ്​റ്റിവെല്ലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല്‍പ്പത്​ വര്‍ഷമായി താന്‍ ഇന്ത്യന്‍ രാഷ്​ട്രീയത്തില്‍ നിരീക്ഷണം നടത്തുന്നുണ്ട്​. ഇത്രയധികം യാഥാര്‍ഥ്യ വിരുദ്ധമായ കാര്യങ്ങള്‍ക്ക്​ ഒരിക്കലും ഇന്ത്യന്‍ രാഷ്​ട്രീയം സാക്ഷ്യം വഹിച്ചിട്ടില്ല. തങ്ങളുടെ തന്നെ പുസ്​തകങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ്​ ഭരണാധികാരികള്‍ ശ്രമിക്കുന്നത്​. അംബേദ്​കറിന്​ ഹിന്ദുയിസവുമായി ബന്ധമുണ്ടെന്ന്​ ബി.ജെ.പി പറയും. ഇതിനെ റിഡില്‍സ്​ ഇന്‍ ഹിന്ദുയിസം എന്ന അംബേദ്​കറി​​ന്‍റെ പുസ്​തകത്തിലൂടെ തന്നെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥയുടെ മൂര്‍ദ്ധന്യാവസ്ഥയിലായത്​ കൊണ്ട്​ തന്നെ ഒരു പ്രധാനമന്ത്രിയുടെ ഓഫീസും ഇന്ന്​ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ ദുര്‍ബലമായിട്ടില്ലെന്നും ഷൂരി ആഞ്ഞടിച്ചു. വാജ്​പേയ്​ മന്ത്രിസഭയിലെ അംഗമായിരുന്നു പ്രശസ്​ത എഴുത്തുകാരന്‍ കൂടിയായ ഷൂരി.

Post A Comment: