കോഴിക്കോട് ശീതളപാനീയം കുടിച്ച യുവാവ് കുഴഞ്ഞ് വീണുകോഴിക്കോട്: കോഴിക്കോട് ശീതളപാനീയം കുടിച്ച യുവാവ് കുഴഞ്ഞ് വീണു. അത്തോളി സ്വദേശി അഭിനാസാണ് പാനീയം കുടിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണത്. സംഭവത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. അത്തോളി കെളക്കാട് ഉള്ള സ്റ്റേഷനറി കടയില്‍ നിന്നാണ് അഭിനാസ് ശീതളപാനിയം വാങ്ങികഴിച്ചത്. പാനീയം കുടിച്ച അഭിനാസിന് രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം കടക്കാരന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മാങ്ങയുടെ രുചിയാണ് എന്ന് പറഞ്ഞ് കടക്കാരന്‍ അഭിനാസിനെ തിരിച്ചയച്ചു. എന്നാല്‍ കുറച്ച്‌ ദൂരും നടന്ന അഭിനാസ് കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോറിക്ഷ തെഴിലാളികള്‍ സമീപത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശീതളപാനിയത്തില്‍ നിന്ന് വെളുത്ത നിറത്തിലുള്ള വാതകവും ഉള്ളില്‍ പൂപ്പല്‍ പിടിച്ച ഭാഗങ്ങളും കാണാം.


Post A Comment: