മകന്‍ പൈലറ്റായതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി.
ദില്ലി: മകന്‍ പൈലറ്റായതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. നിര്‍ഭയ മരിക്കുമ്പോള്‍ സഹോദരന്‍ അമാന്‍ പ്ലസ്ടു വിലായിരുന്നു. സൈന്യത്തില്‍ ചേരണമെന്നായിരുന്നു അവന്‍റെ ആഗ്രഹം. എന്നാല്‍ ചേച്ചിക്കുണ്ടായ ദുരന്തം അവനെ തളര്‍ത്തി. രാഹുലാണ് അവനെ രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസം സ്പോണ്‍സര്‍ ചെയ്യുന്നതിനോടൊപ്പം രാഹുലിന്‍റെ നിരന്തരമുള്ള ഫോണ്‍ വിളികള്‍ പ്രചോദനമായി. ജീവിതത്തില്‍ നല്ല നേട്ടങ്ങളുണ്ടാക്കണമെന്നും കുടുംബത്തെ നന്നായി നോക്കണമെന്നും രാഹുല്‍ ഗാന്ധി മകനോട് പറയുമായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്സിന് ചേരാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹമാണ്. തുടര്‍ന്ന് റായ് ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരന്‍ അക്കാദമിയില്‍ അമാന്‍ ചേര്‍ന്നു. ഇതിനൊടൊപ്പം സൈന്യത്തിലേക്കുള്ള എഴുത്തു പരീക്ഷക്ക് തയാറെടുപ്പും നടത്തി. അക്കാദമിയില്‍ പഠനം പ്രയാസമായിരുന്നുവെങ്കിലും എല്ലാ പ്രയാസങ്ങളെയും എന്‍റെ മകന്‍ അതി ജീവിച്ചുവെന്നും ആശാ ദേവി കൂട്ടിച്ചേര്‍ത്തു. 18 മാത്തെ പൈലറ്റ് കോഴ്സിനിടയിലും നിര്‍ഭയ കേസിലെ വാദങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അവന്‍ ശ്രദ്ധിക്കുമായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പരിശീലനത്തോടൊപ്പം ജോലിയും തുടരാനായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഗുരുഗ്രാമിലെ വാണിജ്യ എയര്‍ ലൈന്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നത്. ഇവിടെ അവസാന വട്ട പരിശീലനത്തിലാണ് അമാന്‍. താമസിയാതെ അവന്‍ വിമാനം പറത്തും -ആശ പറഞ്ഞു
നിര്‍ഭയയുടെ ഇളയ സഹോദരന്‍ പൂണെയില്‍ എഞ്ചിനിറിങ് വിദ്യാര്‍ഥിയാണ്. പിതാവ് ഡല്‍ഹി എയര്‍പോര്‍ട്ടിലെ സ്ഥിരം ജീവനക്കാരനും. നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധ ശിക്ഷ വൈകുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ തിഹാര്‍ ജയില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. 5 മാസം മുന്‍പ് സുപ്രിം കോടതി വിധി വൈകുന്നത് ചോദ്യം ചെയ്ത് ആശാ ദേവിയും വനിതാ കമ്മീഷന് മുന്‍പിലെത്തിയിരുന്നു. 2012ലാണ് ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിനിരയായി നിര്‍ഭയ കൊല്ലപ്പെടുന്നത്. കേസിലെ പ്രതികള്‍ക്ക് സുപ്രീം കോടതി നേരത്തെ വധ ശി‍ക്ഷ വിധിച്ചിരുന്നു. 

Post A Comment: