തമിഴ് സിനിമാ ഛായാഗ്രാഹകന്‍ പ്രിയന്‍(55) അന്തരിച്ചു


ചെന്നൈ: തമിഴ് സിനിമാ ഛായാഗ്രാഹകന്‍ പ്രിയന്‍(55) അന്തരിച്ചു. തമിഴ്സിനിമയിലെ പല ഹിറ്റുകള്‍ക്ക് പിന്നിലും ക്യാമറ ചലിപ്പിച്ചത് പ്രീയനായിരുന്നു. മുപ്പതാമത്തെ ചിത്രമായ സ്വാമി 2 സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. ബാലുമഹേന്ദ്രയുടെ സഹായിയാണ് പ്രിയന്‍റെ തുടക്കം. സിങ്കം1,2,3, ജില്ല, വേലായുധം, സ്വാമി, അയ്യ തുടങ്ങി ക്യാമറക്ക് പിന്നില്‍ നിന്ന നിരവധി ചിത്രങ്ങള്‍ തമിഴ് ബോക്സോഫീസിലെ ഹിറ്റുകളായിരുന്നു. പ്രിയന്‍റെ വേര്‍പാടില്‍ തമിഴ്സിനിമാ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Post A Comment: