മ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് പകരം വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത് കേസ് അട്ടിമറിക്കാനാണ്. ഇത് യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: അഴിമതിക്കാരുടേയും സ്ത്രീപീഡനക്കാരുടേയും കൂടാരമായി മാറിയ കെപിസിസി പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ് എന്നത് കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറി. ഇതിന്‍റെ പ്രതീകമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന്‍ അടച്ചു പൂട്ടാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണം അദ്ദേഹം പറഞ്ഞു. 

കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പു പറയണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും മന്ത്രി മന്ദിരവുമൊക്കെ വ്യഭിചാരശാലയാക്കി മാറ്റിയവര്‍ പൊതുസമൂഹത്തിന് അപമാനമാണ്. മഹത്തായ സന്ദേശത്തിന്‍റെ പ്രതീകമായ ഖദര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കണമെന്നും കുമ്മനം പറഞ്ഞു. 
സരിതയുടെ വെളിപ്പെടുത്തലില്‍ സത്യമുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷനാണ് കണ്ടെത്തിയത്. അതേപ്പറ്റി വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത് കമ്മീഷനോടുള്ള അവഹേളനവും ഒത്തുകളിയുടെ ഭാഗവുമാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് പകരം വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത് കേസ് അട്ടിമറിക്കാനാണ്. ഇത് യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. 

ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുന്ന ഇരു മുന്നണികള്‍ക്കുമെതിരെ വെള്ളിയാഴ്ച (10.11.17) വഞ്ചനാദിനമായി ബിജെപി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. 

 യുഡിഎഫിന്‍റെ ‘പടയൊരുക്കം’ ജാഥ നാളെ മുതല്‍ തുടരുമോയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കളങ്കിതരായ ആരും യാത്രയിലുണ്ടാവില്ലെന്നായിരുന്നാണ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നത്. അങ്ങനെയാണെങ്കില്‍ ഇനിയിപ്പോള്‍ മൈക്കു സെറ്റും ഡ്രൈവറും മാത്രമേ യാത്രയില്‍ ഉണ്ടാവുകയുള്ളൂ എന്നും കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മജി പണ്ടേ പറഞ്ഞത് ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും പോലുള്ള നേതാക്കളെ കാണേണ്ടിവരുമെന്ന ഉള്‍വിളി കൊണ്ടായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

Post A Comment: