സോളാര്‍ കമ്മീഷന്‍റെ ഭാഗത്തുനിന്ന് നീതിരഹിതമായ സമീപനമാണ് ഉണ്ടായതെന്ന് കെ.സി. വേണുഗോപാല്‍ എംപി


ആലപ്പുഴ: സോളാര്‍ കമ്മീഷന്‍റെ ഭാഗത്തുനിന്ന് നീതിരഹിതമായ സമീപനമാണ് ഉണ്ടായതെന്ന് കെ.സി. വേണുഗോപാല്‍ എംപി. തെളിവുകളുടെ പിന്‍ബലമില്ലാത്ത റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സരിതയുടേതെന്ന് പറയുന്ന കത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു. സരിത അവകാശപ്പെട്ട ഡിജിറ്റല്‍ തെളിവുകളൊന്നും കമ്മീഷനില്‍ ഹാജരാക്കിയിട്ടില്ല. കത്തും ടെലിഫോണ്‍ സംഭാഷണവും മാത്രമാണ് തെളിവായി നല്‍കിയത്. തന്‍റെ പേര് കത്തില്‍ ഇല്ലായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

Post A Comment: