വാര്‍ത്തയ്ക്കുള്ളിലെ വാര്‍ത്തതേടിയുള്ള സ്വ.ലേയുടെ പ്രയാണത്തിന് ഇന്നേക്ക് ഒരാണ്ട്


വാര്‍ത്തയ്ക്കുള്ളിലെ വാര്‍ത്തതേടിയുള്ള സ്വ.ലേയുടെ പ്രയാണത്തിന് ഇന്നേക്ക് ഒരാണ്ട്. ജനപക്ഷത്ത് അടിയുറച്ചു  നിന്നുകൊണ്ട് തിരസ്ക്കരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളെ പുറംലോകത്തെത്തിക്കുകയാണ് സ്വ. ലേ.  കച്ചവട സംസകാരത്തിന് അടിയറവു പറയില്ലയെന്ന അടിയുറച്ച നിലപാടും മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്ന ഒരു കൂട്ടം മാധ്യമ കൂട്ടാളികളുടെ കഠിന പ്രയത്നവുമാണ് സ്വ. ലേ യ്ക്ക് രൂപം നല്‍കിയത്. സ്വ. ലേ യുടെ അണിയറയിലുള്ളവര്‍ ഒരു പതിറ്റാണ്ടിലേറെക്കാലമായി സജീവ മാധ്യമ പ്രവര്‍ത്തന രംഗത്ത് നില നില്‍ക്കുന്നവരാണ്. നിറ വിത്യാസങ്ങളോ, കൂട്ടിചേര്‍ക്കലുകളോ ഇല്ലാതെ വാര്‍ത്തയുടെ യതാര്‍ത്ഥ പക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ പച്ചയായി തുറന്നുകാട്ടുകയാണ് സ്വ.ലേ. നമുക്ക് ചുറ്റുമുള്ള കാഴ്ചകള്‍, പുറംലോകം കാണാന്‍ കൊതിക്കുന്ന രചനകള്‍, കച്ചവട സംസ്കാരങ്ങള്‍, നാടിന്‍റെ പൈതൃകങ്ങള്‍, അറിയപ്പെടാതെ ചരിത്രം ഒളിപ്പിച്ചുവെച്ച ഒട്ടേറെ സംഭവങ്ങള്‍. സ്വ. ലേ. യുടെ കണ്ണുകള്‍ കണ്ടെത്തിക്കഴിഞ്ഞു. ഒരു വര്ഷം മുമ്പ് സ്വലേ യുടെ യാത്ര ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ക്ക് നിശ്ചയമായിരുന്നു സാമ്പത്തികമായി ഉയര്‍ന്ന പുരോഗതി കൈവരിക്കില്ലെന്ന്.. എന്നാല്‍ ജനപക്ഷത്തു സ്വലേ എന്നും ശിരസുയര്‍ത്തിപിടിച്ച് നില്‍ക്കുക തന്നെ ചെയ്തു.. സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളിലും സത്യസന്ധമായ  നിലപാടെടുത്തതില്‍ ഞങ്ങള്‍ ഇന്നും അഭിമാനിക്കുന്നു..  സമൂഹത്തില്‍ അരങ്ങുവാഴുന്ന വികടകവികളുടെ മുഖംമൂടി വലിച്ചെറിയാനുതകുമ്പോള്‍ പലപ്പോഴും വാണിജ്യ സംസ്കാരം വിലങ്ങുതടിയായി .. ഇത്തരത്തിലുള്ളവരെ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കി നന്മയുടെയും ഐക്യത്തിന്‍റെയും നാമ്പുകള്‍ വിരിയിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പൊതുജനങ്ങളുടെ ഇംഗിതം പോലെ നേരിനോപ്പം ഞങ്ങള്‍ യാത്ര തുടരുകയാണ്. ആമാശയത്തിനുവേണ്ടി ആശയം പണയം വെക്കില്ല എന്ന് ഉറപ്പിച്ചു തന്നെയാണ് സ്വലേ യാത്ര തുടരുന്നത്.  സ്വലേ യുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കിയ ന്യൂയര്‍ ഗ്രുപ്പ് , ബി.ആര്‍.ഡി കാര്‍ വേള്‍ഡ്, ഹനീഫ മാസ്റ്റര്‍ തുടങ്ങി ഞങ്ങളെ  പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി...
സ്വലേ മുന്നോട്ട് കുതിക്കുകയാണ് നേരിനൊപ്പം നേരോടെ ....

                                       സ്വ.ലേ ടീം

Post A Comment: