ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു.മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിലേതെന്ന് പ്രിയദര്‍ശന്‍.
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ടൊവിനോ തോമസ്, ഐശ്വര്യ എന്നിവര്‍ അഭിനയിച്ച മായാനദി ഒരു സിനിമയാണെന്ന് തോന്നുന്നില്ലെന്നും കവിത പോലെ മനോഹരമാണ് ഈ സിനിമയെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തോടൊപ്പം നമ്മളും യാത്ര ചെയ്യുന്നതായാണ് തോന്നുക എന്നും പ്രിയദര്‍ശന്‍ പറയുന്നു. ശ്യാം പുഷ്കറിന്‍റെ സംഭാഷങ്ങള്‍ സ്വാഭാവികമായി തോന്നി. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിലേതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ടൊവിനോ ആദ്യമായിട്ടാണ് ഒരു ആഷിഖ് അബു ചിത്രത്തില്‍ അഭിനയിക്കുന്നത്.

Post A Comment: