ജിഷ്ണു പ്രണോയ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
ദില്ലി: ജിഷ്ണു
പ്രണോയ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ
സുപ്രിം കോടതിയെ അറിയിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസില്‍ സി.ബി.ഐ അന്വേഷണം
ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ ഭാഗത്തു നിന്ന് അനാവശ്യ
കാലതാമസം ഉണ്ടായെന്ന് കോടതി കുറ്റപ്പെടുത്തി. കേസിലെ കാലതാമസം തെളിവുകള്‍
നശിക്കാന്‍ കാരണമായേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം
റദ്ദാക്കണമെങ്കില്‍ സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ജോലിഭാരമുള്ളതിനാല്‍
കേസ് ഏറ്റെടുക്കാനാവില്ലെന്നായുന്നു സി.ബി.ഐ നിലപാട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനേയും
സി.ബി.ഐ അറിയിച്ചിരുന്നു. ഏറ്റെടുക്കാന്‍ തക്ക പ്രധാന്യം കേസിനില്ലെന്നും സി.ബി.ഐ
വാദിച്ചു. കേസ് സി.ബി.ഐക്കു വിട്ട് ജൂണ്‍ 15ന്
സംസ്ഥാനം വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍
കേസന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെടുകയായിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് എത്രയും വേഗം
നിലപാടറിയിക്കാന്‍ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ കേന്ദ്രം
സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിനെ കോടതി വിമര്‍ശിക്കുകയും
ചെയ്തിരുന്നു.
Post A Comment: