യൂട്യൂബില്‍ വീണ്ടും ഷാജിപാപ്പന്‍ തരംഗം

യൂട്യൂബില്‍ വീണ്ടും ഷാജിപാപ്പന്‍ തരംഗം. ആട് 2 ന്‍റെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ ട്രൈലെര്‍ ആണ് ഇപ്പോള്‍ യൂടൂബില്‍ ട്രെന്‍ഡിങ്ങില്‍ തന്നെ ഒന്നാമതായി എത്തിയിരിക്കുന്നത്. 15 മണിക്കൂറിനുള്ളില്‍ ഏകദേശം 10 ലക്ഷത്തിനു അടുത്ത് ആളുകളാണ് ആട് 2 വിന്‍റെ ട്രൈലെര്‍ കണ്ടുകഴിഞ്ഞത്.
 ഡിസംബര്‍ 12 നു പുറത്തിറങ്ങുന്ന ആട് 2 ന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മിഥിന്‍ മാനുവല്‍ ആണ്.
ആട് ആദ്യ ഭാഗം സാമ്പത്തികമായി പരാജയപ്പെട്ട ഒരു സിനിമയായിരുന്നു എങ്കിലും പിന്നീട് യൂട്യുബിലും മറ്റും ഒരുപട് പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിനു ശേഷം കേരളത്തില്‍ ഷാജിപാപ്പന് ഫാന്‍സ് യൂണിറ്റുകള്‍ കൂടുതലായി. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ ആട് 2 പുറത്തിറക്കാനുള്ള കാരണവും .
കഴിഞ്ഞ ആഴ്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന സിനിമയുടെ ടീസര്‍ ആയിരുന്നു ട്രേഡന്റിങ്ങില്‍ മികച്ചു നിന്നിരുന്നത്. 5 ദിവസംകൊണ്ടു മാസ്റ്റര്‍ പീസ് ഏകദേശം 17 ലക്ഷത്തിനു മുകളില്‍ വ്യൂസ് നേടിയിരുന്നു. കൂടാതെ 64K ലൈക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആട് 2   15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷത്തിനു മുകളില്‍ വ്യൂസ് കൂടാതെ 67K ലൈക്സ് ആണ് നേടിയിരിക്കുന്നത്. ജയസൂര്യയുടെ യൂടൂബ് നേട്ടങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോള്‍ ആട് 2 തന്നെയാണ്.

Post A Comment: