കര്‍ണാടകയിലെ ഹസനില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്നു മരണം.

ഹസന്‍: കര്‍ണാടകയിലെ ഹസനില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്നു മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. കാസര്‍കോട് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്‍ സലാം പാണലത്തിന്‍റെ മകള്‍ ഫാത്തിമത്ത് സുനീറ (27), മംഗളുരുവിലെ യശോദ ഭട്ട് (44), കാര്‍ത്തിക് റെഡ്ഡി (45) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാസര്‍കോട്-ബെംഗളുരു കെഎസ്‌ആര്‍ടിസി ബസ് ഹസനില്‍വച്ച്‌ എതിരെവന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മംഗളൂരുവില്‍നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു സ്വകാര്യ ബസ്.

Post A Comment: