കുട്ടികള്‍ ഉള്‍പ്പെടെ 12 പേരടങ്ങുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.


23 December 2017

തൃശൂര്‍: എടമുട്ടം കഴിമ്പ്രത്ത് വീട് കത്തിനശിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 12 പേരടങ്ങുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിമ്പം സ്‌കൂളിന് വടക്ക് കാരയില്‍ തെക്കൂട്ട് ഗംഗാധരന്‍റെ വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തീപിടുത്തത്തില്‍ വീടിന്‍റെ ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. അലമാരകള്‍, ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. നിലവിളക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വലപ്പാട് എസ്ഐ ഇ ആര്‍ ബൈജുവിന്‍റെ നിയന്ത്രണത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Post A Comment: