'ഏദന്‍' സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം പുരസ്കാരം സ്വന്തമാക്കി മലയാളത്തിന് അഭിമാനമായി

തിരുവനന്തപുരം: 22 -ാം അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചാകോരം 'വാജിബി'ന്. അന്നമേരി ജാകിര്‍ ആണ് പലസ്തീന്‍ ചിത്രമായ വാജിബ് സംവിധാനം ചെയ്തത്. മികച്ച സംവിധാനത്തിനുള്ള രജത ചകോരം പുരസ്കാരത്തിന് തായ്ലന്റ് സംവിധായിക അനുജ ബുനിയ വര്‍ദ്ധനെ അര്‍ഹയായി. ' ദ ഫെയര്‍വെല്‍ ഫഌവര്‍' എന്ന ചിത്രമാണ് അനുജയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.
ഹിന്ദി ചിത്രമായ ന്യൂട്ടണും മലയാളത്തില്‍ നിന്നുള്ള ഏദനും രണ്ട് പുരസ്കാരങ്ങള്‍ നേടി ഇന്ത്യക്ക് അഭിമാനമായി. അമിത് വി മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടണ്‍ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരവും നേടി. 'ഏദന്‍' സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം പുരസ്കാരം സ്വന്തമാക്കി മലയാളത്തിന് അഭിമാനമായി. മികച്ച മലയാളചിത്രവും 'ഏദന്‍' ആണ്.
ദിലീപ് പോത്തന്‍ സംവിധാനം ചെയ്ത, തീയേറ്ററുകളില്‍ ഏറെ വിജയം കൈവരിച്ച ' തൊണ്ടിമുതലും ദൃക്സാക്ഷിയും' ചലചിത്രമേളയിലും നേട്ടം ആവര്‍ത്തിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഈ ചിത്രത്തിനാണ്.

ചലചിത്രമേളയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ജോണി ഹെന്‍ട്രിക്സ് സംവിധാനം ചെയ്ത 'കാന്‍ഡലേറിയ' പത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. പ്രക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരം ' ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്' നേടി.

Post A Comment: