പിടിയിലായത് ബി ബി എ വിദ്യാര്ഥികള്‍. ആഫ്രിക്കക്കാരന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്.


പിടിയിലായത് ബി ബി എ വിദ്യാര്‍ഥികള്‍.

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായിനഗരത്തില്‍ നടക്കുന്ന ഡിജെ പാര്‍ട്ടിയിലേക്ക് ബംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച നാലംഗ സംഘം പിടിയില്‍. കരുനാഗപ്പള്ളി സ്വദേശികളായ ഹാഷിം, ആരിഫ്, സുഹൈന്‍, റാന്നി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.

ബംഗളുരുവില്‍ ബിബിഎ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ സഹപാഠിയായിരുന്ന ആഫ്രിക്കക്കാരന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്.

Post A Comment: