ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള നിരക്ക് 18,000 രൂപ മുതല്‍ 27,000 രൂപ വരെ എത്തിയിരിക്കുകയാണ് സാധാരണ 4000 രൂപ മുതല്‍ 6000 രൂപവരെയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാറുള്ളത്

ക്രിസ്തുമസ് അവധിക്കായി നാട്ടിലെത്തുന്നവരില്‍ നിന്ന് വീമാന കമ്പനികള്‍ ഈടാക്കുന്നത് ഇരട്ടി തുക  ഇപ്പോള്‍ ബുക്ക് ചെയ്യുന്ന നിരക്ക് പ്രകാരം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള നിരക്ക് 18,000 രൂപ മുതല്‍ 27,000 രൂപ വരെ എത്തിയിരിക്കുകയാണ്  സാധാരണ 4000 രൂപ മുതല്‍ 6000 രൂപവരെയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാറുള്ളത്. ഇതോടെ ടിക്കറ്റ് പണം നല്‍കാനാകാതെ കുടുങ്ങി നില്‍ക്കുകയാണ് മലയാളികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍.  3000 മുതല്‍ 4000 രൂപവരെ നിരക്കില്‍ യാത്ര  ചെയ്തിരുന്ന മുംബൈ കൊച്ചി പാതയില്‍ ഇപ്പോളത്തെ നിരക്ക് 14,000 മുതല്‍ 16,000 രൂപവരെയാണ്. ചെന്നൈ കൊച്ചി നിരക്കിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. 9000-14,000   രൂപയാണ്. സാധാരണ ദിവസങ്ങളില്‍ 2000 രൂപക്ക് കിട്ടുന്ന ടിക്കറ്റിനാണ് കൂടിയ നിരക്ക് ഈടാക്കുന്നത്.ക്രിസ്മസ് അവസാനിച്ചാലും പുതുവത്സരത്തിനും ഈ നിരക്ക് തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത് 

Post A Comment: