ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി

ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരുന്ന ഹാദിയയെ കാണാന്‍ ഷെഫിന്‍ ഇത് രണ്ടാം തവണയാണ് എത്തുന്നത്. ഇന്നാണ് ഹാദിയയുടെ വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞദിവസമാണ് ഷെഫിന്‍ ഹാദിയയെ സന്ദര്‍ശിച്ച്‌ സമ്മാനം കൈമാറിയത്. നേരത്തെ ഡിസംബര്‍ എട്ടിനായിരുന്നു ഷെഫിന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചത്. 45 മിനിട്ടോളം നീണ്ടുനിന്നതായിരുന്നു അന്നത്തെ കൂടിക്കാഴ്ച. നേരത്തെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്നതിനായാണ് ഹാദിയ സേലത്തെ കോളേജിലെത്തിയിരിക്കുന്നത്.

Post A Comment: