ന്ന് ജയിക്കാനായാല്‍ ട്വന്റി 20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്ക് കഴിയും.


മുംബൈ : ശ്രീലങ്കയുമായുള്ള ട്വന്റി-20 പരമ്പരയില്‍ സമ്പൂര്‍ണ വിജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. 

ഇന്ന് ജയിക്കാനായാല്‍ ട്വന്റി 20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്ക് കഴിയും.

പരമ്പരയിലെ ആദ്യകളി 93 റണ്ണിനും താല്‍കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊടുങ്കാറ്റായി മാറിയ രണ്ടാം കളിയില്‍ 88 റണ്ണിനും ഇന്ത്യ ജയിച്ചിരുന്നു. പരമ്പര ഉറപ്പാക്കിയ ആതിഥേയര്‍ക്ക് ഇത് സമ്പൂര്‍ണവിജയംകുറിച്ച് കലണ്ടര്‍വര്‍ഷം പൂര്‍ത്തിയാക്കാനുള്ള അവസരമാണ്. അതേസമയം പൂര്‍ണമായി മറക്കാന്‍ ആഗ്രഹിക്കുന്ന ഒരുവര്‍ഷത്തിന് ആശ്വാസജയത്തിന്റെ അല്‍പ്പമധുരംകൊണ്ട് അവസാനംകുറിക്കാമെന്ന പ്രത്യാശയിലാണ് ലങ്ക.
ഇന്ന് ജയിക്കാനായാല്‍ ട്വന്റി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്ക് കഴിയും. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. മറിച്ച് തോല്‍ക്കുകയാണെങ്കില്‍ രണ്ട് റാങ്കിംഗ് പോയിന്റുകള്‍ നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്താകും ഇന്ത്യ. ഇപ്പോള്‍ 119 പോയിന്റാണ് ടീം ഇന്ത്യയ്ക്കുള്ളത്. 124 പോയിന്റോടെ പാകിസ്താനാണ് ഒന്നാമത്. ഇന്ത്യ ജയിച്ചാല്‍ 120 പോയിന്റോടെ വിന്‍ഡീസ്, ന്യൂസിലന്റ് ടീമുകള്‍ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തും.
ഈ പരമ്പരയ്ക്കുശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുകയാണ് ഇന്ത്യ. ടെസ്റ്റിലും ഏകദിനത്തിലും പുറത്തെടുത്ത ഗംഭീര പ്രകടനം ഇപ്പോള്‍തന്നെ ഇന്ത്യക്ക് ആത്മവിശ്വാസമായിട്ടുണ്ട്. ട്വന്റി-20യില്‍ കരുത്തരായ ആഫ്രിക്കക്കാരെ നേരിടുംമുമ്പ് യുവതാരങ്ങള്‍ക്ക് കഴിവുതെളിയിക്കാനുള്ള അവസരമാകും ഇന്നത്തെ മത്സരം. മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വന്റി-20യുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്.

Post A Comment: