ബലൂചിസ്താനില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2016 മാര്‍ച്ച് മൂന്നിനാണ് 46കാരനായ ജാദവ് അറസ്റ്റിലായത്.

പാക് വിദേശകാര്യമന്ത്രാലയത്തിലായിരിക്കും കൂടിക്കാഴ്ച്ച ഒരുക്കുക.

ഇസ്‌ലാമാബാദ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ന് ഭാര്യയും മാതാവും ഇസ്‌ലാമാബാദിലെത്തും. വിമാനമാര്‍ഗം എത്തുന്ന ഇവര്‍ ഇന്നുതന്നെ ഇന്ത്യയിലേക്ക് തിരിക്കും. 

പാക് വിദേശകാര്യമന്ത്രാലയത്തിലായിരിക്കും കൂടിക്കാഴ്ച്ച ഒരുക്കുക.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥനും ജാദവിന്‍റെ മാതാവിനേയും ഭാര്യയെയും അനുഗമിക്കും. 
മാനുഷിക പരിഗണന മുന്‍നിര്‍ത്തി  ജാദവിനെ കാണാന്‍ ഭാര്യക്ക്  പാക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍, അമ്മയുടെ അപേക്ഷയില്‍ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു.
ബലൂചിസ്താനില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2016 മാര്‍ച്ച് മൂന്നിനാണ് 46കാരനായ ജാദവ് അറസ്റ്റിലായത്. 
പാക് സൈനിക കോടതി അദ്ദേഹത്തിന് വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഇന്ത്യയുടെ പരാതിയെ തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

Post A Comment: