360 പൊതി കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി
പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 360 പൊതി കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ മനു (20), രാഹുല്‍ (22) എന്നിവരാണ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് ഇരുവരെയും പിടുകൂടിയത്. ആര്യങ്കാവിലെ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെയായിരുന്നു ഇത്. തെങ്കാശിയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ചെറിയ പൊതികളിലായി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ഹരികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post A Comment: