കിണറിന് പരിസരത്തെ കല്ലില്‍ കയറിനിന്ന് കിണറിലേക്ക് എത്തിനോക്കുന്നതിനിടെയാണ് അപകടം.


കിണറിന് പരിസരത്തെ കല്ലില്‍ കയറിനിന്ന് കിണറിലേക്ക് എത്തിനോക്കുന്നതിനിടെയാണ് അപകടം.


തൃശൂര്‍ :കുന്നംകുളം കരിക്കാട് മൂന്ന് വയസ്സുകാരന്‍ കിണറില്‍ വീണു മരിച്ചു.
കിണറിന് പരിസരത്തെ കല്ലില്‍ കയറിനിന്ന് കിണറിലേക്ക് എത്തിനോക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കരിക്കാട് സ്രാമ്പിക്കല്‍ ചാള്‍സ് ജിജി ദമ്പതികളുടെ ഏക മകന്‍ ക്രിസ്റ്റിയാനോ ആണ് മരിച്ചത്.
രാവിലെ 10 ഓടെയായിരുന്നു സംഭവം.

വീട്ടിലെ കിണറിന്റെ പടവില്‍ കയറി കിണറിലേക്ക് എ്തതിനോക്കിയപ്പോള്‍ കാല്‍ തെറ്റി വീണതാണെന്നാണ് പറയുന്നത്. വീട്ടുകാരും, നാട്ടുകാരും ചേര്‍ന്ന് കിണറില്‍ നിന്നും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃദദേഹം പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

Post A Comment: