ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ 4 പേരുടെ മൃതദേഹംകൂടി കണ്ടെത്തികോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ 4 പേരുടെ മൃതദേഹംകൂടി കണ്ടെത്തി. കടലില്‍ ബേപ്പൂര്‍ ഭാഗത്തുനിന്നും മൂന്നും പൊന്നാനി ഭാഗത്തുനിന്നും ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് നാലുമൃതദേഹവും കണ്ടെത്തിയത്. തുടര്‍ന്ന് തീരദേശപൊലീസ് ബോട്ടില്‍ മൃതദേഹങ്ങള്‍ കരക്കടുപ്പിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം അഴുകിയിട്ടുണ്ട്. ഡിഎന്‍എ പരിശോധന നടത്തി മരിച്ചആളെ തിരിച്ചറിയുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും കടലില്‍ പോയ എല്ലാവരും തിരിച്ചെത്തിയതിനാല്‍ കൊല്ലത്തുനിന്നോ തിരുവനന്തപുരത്തുനിന്നോ കടലില്‍പ്പെട്ടവരാകാം മരിച്ചതെന്നു കരുതുന്നു. 

Post A Comment: