കുന്നംകുളം:കുറുക്കന്‍പാറയില്‍ നിയന്ത്രണം വിട്ട ലോറി കരിങ്കല്‍ ശില്‍പ നിര്‍മ്മാണ ശാലയിലേക്ക് ഇടിച്ച് കയറി വഴിയാത്രക്കാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്.

കുന്നംകുളം കുറുക്കന്‍പാറ സ്വദേശിയായ ചെമ്മണ്ണൂര്‍ വീട്ടില്‍ ഷെറിന്‍ 50 ആണ് മരിച്ചത്. തോട്ടുപുറത്ത് മനോജിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെ ഗുരുവായൂര്‍ റോഡില്‍ കുറുക്കന്‍പാറ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. കുന്നംകുളത്ത് ചരക്കിറക്കിയശേഷം എര്‍ണാംകുളത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുറുക്കന്‍പാറയിലെ റോഡരികിലായുള്ള കരിങ്കല്‍ ശില്‍പ നിര്‍മ്മാണത്തിനായുള്ള ഷെഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ലോട്ടറി വില്‍പനക്കാരനായ ഷെറിനും, മനോജും റോഡരികലൂടെ നടന്നുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇരുവരും ലോറിക്കടിയില്‍ കുടങ്ങി പോവുകായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിസരവാസികളും, യാത്രക്കാരും ചേര്‍ന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെയായിരുന്നു ഷെറിന്റെ മരണം. ശലോമിയാണ് ഭാര്യ. മകള്‍ വിദ്യാര്‍ഥിയായ ലാമിയ.

സംസാക്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് ആര്‍ത്താറ്റ് മാര്‍്തതോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും.

Post A Comment: