കൃസ്തുമസ്സ് ദിനത്തില് ഞെട്ടിക്കുന്ന സമ്മാനവുമായി പൃഥ്യുരാജ്. വിമാനം സിനിമ തിയറ്ററില്സൌജന്യമായി കാണാം.

കൃസ്തുമസ്സ് ദിനത്തില് ഞെട്ടിക്കുന്ന സമ്മാനവുമായി പൃഥ്യുരാജ്. വിമാനം സിനിമ തിയറ്ററില്സൌജന്യമായികാണാം.

കൊച്ചി: വരുന്ന ക്രിസ്തുമസ് ദിനത്തിൽ എല്ലാവര്ക്കും കേരളത്തിലെ തീയറ്ററുകളിൽ പോയി വിമാനം സിനിമ ഫ്രീ ആയി കാണാൻ അവസരം.നടൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ  ഇക്കാര്യം അറിയിച്ചത്.


ഇടുക്കി ജില്ലയിലെ തട്ടക്കുഴി സ്വദേശി സജി തോമസിന്റെ കെട്ടുകഥ പോലെ തോന്നിപ്പിക്കുന്ന ജീവിത കഥയാണ് വിമാനം സിനിമക്ക് കാരണമായത്.
നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സിനിമ കാണാനുള്ള അവസരമൊരുക്കാനുള്ള സജിയുടെ ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്താന്‍ കാരണമെന്ന് പ്രിഥിരാജ് പറയുന്നു.

ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ഓഫര്‍ ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കാം,  എന്നാല്  സിനിമയുടെ ഫസ്റ്റ് ,സെക്കന്റ് ഷോ എന്നിവയില്‍ നിന്നും ലഭിക്കുന്ന പണം മുഴുവനായും സജിക്ക് കൈമാറുമെന്നും പ്രിഥിരാജ് പറയുന്നു.
ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അംഗ പരിമിതനായ സജി സ്വന്തമായി ഒരു വിമാനം നിര്‍മിച്ച്‌ പറപ്പിച്ചത് ഏവരെയും ഞെട്ടിച്ച ജീവിതകഥയായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതുമുഖ സംവിധായകനായ പ്രദീപ് എം നായര്‍, പ്രഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി വിമാനം ഒരുക്കിയത്.
സിനിമ യുവാക്കള്ക്ക് പ്രജോദൃതനവും, ഒപ്പം മികച്ച എന്റര്ടൈനറുമാണ്. തിയറ്ററില് മികച്ച രീതിയില് ചിത്രം പ്രദര്ശനം തുടരുന്നതിനിടയില്, മികച്ച കളക്ഷനുണ്ടാകാന് സാധ്യതയുള്ള കൃസ്തുമസ്സ് ദിനത്തില് തന്നെ ഇത്തരം ഒരു ഓഫര് മലയാളികളേയും, ഒപ്പം സിനിമാ മേഖലയേയും ഞെട്ടിച്ചിരിക്കുകയാണ്.

Post A Comment: