മണിക്കെന്തു പറ്റി. .? ഇതിനുത്തരം ഈ സിനിമയിലൂടെ പ്രതീക്ഷിക്കുന്നുണ്ട് മലയാളികള്‍.


  

ചിത്രം കലാഭവന്‍ മണിയുടെ ജീവതമല്ലെന്ന് സംവിധായകന്‍ പറയുമ്പോഴും അങ്ങിനെയല്ല. നാട്ടും പുറത്തും, നാലാള്‍ കൂടുന്നിടത്തും ഇന്ന് ചര്‍ച്ച ഈ സിനിമയാണ്. മണിക്കെന്തു പറ്റി. ഇതിനുത്തരം ഈ സിനിമയിലൂടെ പ്രതീക്ഷിക്കുന്നുണ്ട് മലയാളികള്‍.

അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാട്‌സണ്‍ ഷാജിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


കൊച്ചി. കലാഭവന്‍ മണിയുടെ ജീവിതം ഇതിവൃത്തമാക്കി പ്രശസ്ഥ സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ പൂര്‍ത്തിയായി. ആലപ്പുഴ,എര്‍ണാംകുളം, പറവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

മലയാളികളുടെ പ്രിയ താരം മണിയുടെ ജീവതമല്ല ചിത്രമെന്ന് സംവിധായകന്‍ വ്യക്തമാക്കിയെങ്കിലും ചിത്രീകരണവുമായി ബന്ധപെട്ട് പുറത്ത് വരുന്ന വിവരങ്ങള്‍ അങ്ങിനെയല്ല. 
മണിയുടെ ഇഷ്ടവാഹനം പജീറോ അതേ 100 നമ്പറുമായി ചിത്രത്തിലുടനീളം നായക കഥാപാത്രമായ രാജാമണിയുടെ വാഹനമായി ചിത്രത്തിലുണ്ട്. 

ഒപ്പം മണിയുടെ പാടിയായ ജാതി തോട്ടത്തിന് സമാനമായി മാഞ്ഞാലി പായതുരുത്തിലുള്ള സെറ്റും ചിത്രത്തിലെ രംഗങ്ങളും മണിയുടെ ജീവതം തന്നെയാണ് വരച്ചുകാട്ടുന്നത്. 


ചിത്രത്തില്‍ പുതുമുഖ താരം രാജാമണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


അമൃത ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് ആംബലന്‍സില്‍ എത്തുന്ന രാജാമണിയെ കണ്ട് ചിത്രീകരണം കാണാനെത്തിയവര്‍ പോലും ഒരു നിമിഷം കരഞ്ഞു. ഇത് മണിയുടെ ജീവിതം തന്നെയാണെന്നായിരുന്നു കാഴ്ചക്കാരുടെ പക്ഷം.

ചാലക്കുടിയിലെ ദരിദ്രകുടുംബത്തില്‍ പിറന്ന രാജാമണിയെന്ന ദളിത് യുവാവ് ഓട്ടോ തൊഴിലാളിയായും, തെങ്ങ് കയറ്റക്കാരനായും ജീവിതത്തോട്് നടത്തുന്ന യുദ്ധവും, മിമിക്രിയും നാടന്‍ പാട്ടുമായി ജനമനസ്സുകളില്‍ വേരുറപ്പിക്കുകയും പിന്നീട് പ്രശസ്ഥനായ നടനാവുകയും, അവസാനം മരണപെടുകയും ചെയ്യുന്നത് തന്നെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലേയും കഥ.ഒട്ടേറെ നിഗൂഢതകളുമായി കാലത്തോട് സലാം പറഞ്ഞ് പിരിഞ്ഞ കലാഭവന്‍ മണിയുടെ ജീവിത്തിലെ പ്രധാന സംഭവങ്ങളെല്ലാം സിനിമയിലുമുണ്ടെന്ന് പറയുന്നു. ഒപ്പം ഏറെ ചര്‍ച്ച ചെയ്യപെട്ട മരണവും. മണിയുടെ സിനിമാ ജീവിതത്തില്‍ വലിയ വഴിതിരിവൊരുക്കിയ വിനയനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും, മണിയുമായി ഏറ അടുപ്പം സൂക്ഷിച്ചിരുന്ന യുവ എഴുത്തുക്കാരനും, മാധ്യമ പ്രവര്‍ത്തകനുമായ ഉമ്മര്‍കരിക്കാടാണ് ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ മണിയുടെ ജീവിതവുമായി ചിത്രത്തിന് ചെറുതല്ലാത്ത സാമ്യമുണ്ടാകുമെന്ന് വിശ്വസിക്കുന്ന മലയാളികള്‍ ചിത്രത്തിന്റെ റിലസിനു വേണ്ടി കാത്തിരിക്കുകയാണ്. നാലാള്‍ കൂടുന്നിടത്തും, കവലകളിലും, ചായക്കടയിലും, അടുക്കളയില്‍ പോലും നിലവില്‍ ഈ ചിത്രം ചര്‍ച്ചചെയ്യപെടുന്നു എന്നത് തന്നെ കലാഭവന്‍ മണിയെന്ന നടനെ ഇന്നും മലയാളി നെഞ്ചേറ്റുന്നുവെന്നതിന് തെളിവാണ്.

മണിക്കെന്തു പറ്റി. .?ഇതിനുത്തരം ഈ സിനിമയിലൂടെ പ്രതീക്ഷിക്കുന്നുണ്ട് മലയാളികള്‍. കലാഭവന്‍ മണി ആലപിച്ച ഗാനങ്ങളും സിനിമയിലുണ്ട്.


ബിജിപാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന മറ്റുഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്.

പ്രശസ്ഥ ഹോളിവുഡ് ഛായഗ്രഹകന്‍ പ്രകാശ് കുട്ടിയാണ് ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്.

കലാ സംവിധാനം, സുരേഷ് കൊല്ലം, മെയ്ക്കപ്പ്, രാജേഷ് നെന്‍മാറ,എഡിറ്റര്‍ അഭിലാഷ്, നിശ്ചല ഛായഗ്രഹണം അരുണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ഫിലിപ്പ്. അസോസിയേറ്റ് ഡയറക്ടര്‍. സ്വപ്‌നേഷ്, രതീഷ്, സംവിധാന സഹായികള്‍, റഷീദ് എരുമപെട്ടി. അനൂപ്, തുടങ്ങിയവരാണ് സങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നത്.


ഹണി റോസാണ് ചിത്രത്തിലെ നായിക.


സലീംകുമാര്‍, ജോയ്മാത്യു, ജോജോ ജോര്‍ജ്ജ്, ധര്‍മ്മജന്‍, വിഷ്ണു.രമേഷ് പിഷാരടി, സുധീര്‍കരമന, ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു. ടിനിടോം.ശ്രീകുമാര്‍. കോട്ടയം നസീര്‍, ശ്രീജിത്ത് രവി, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്മാന്‍, നസീര്‍ സംക്രാന്തി, വി കെ ബൈജു, കൃഷ്ണ, സിനാജ്, സുനില്‍സുഗത, മഥന്‍ലാല്‍, ഷിബുതിലകന്‍, ശിവജിഗുരുവായൂര്‍, ബാലാജി, ഗോകുല്‍, കോട്ടയം പുരുഷു, പുന്നപ്ര അപ്പച്ചന്‍. സജുകൊടിയന്‍. കെ എസ്, പ്രസാദ്, കലാഭവന്‍ അന്‍സാര്‍, ജോഷികലാഭവന്‍. അനില്‍മുരളി, രാജാ സാഹിബ്. കൊല്ലം അജിത്. സിദ്ദരാജ്, അഷറഫ് പിലാക്കല്‍, റോയ് ആന്റണി, സാലുജോര്‍ജ്ജ്്്. ജസ്റ്റിന്‍ ഞാറക്കല്‍. രേണുക സുന്ദര്‍. നിഹാരിക. മനീഷ, പൊന്നമ്മ ബാബു, രജനി, ബിനി, ആലീസ് , തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഏറെ പ്രതീകഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് അവസാന വാരം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

Post A Comment: