മരിച്ചത്കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്ഥിനി.


മരിച്ചത്കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി.

ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുവിദ്യാര്‍ത്ഥിനികള്‍ മരിച്ചു. 

ചെന്നൈ തിരുവാണ്‍മിയൂര്‍ കലാക്ഷേത്ര റോഡില്‍ ശ്രീകോവില്‍ വീട്ടില്‍ താമസിക്കുന്ന കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി കെ.എന്‍ മധുസൂദനന്‍ പിള്ളയുടെയും ഇന്ദിരയുടെയും മകള്‍ വീണ (22) കൂട്ടുകാരി രാജസ്ഥാന്‍ സ്വദേശി പല്ലവി ഗുപ്ത(23)എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഷമീര്‍ പേട്ട് മെഡ്ചല്‍ റോഡില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനുപിറകില്‍ ലോറി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. സുഹൃത്തുകള്‍ക്കൊപ്പം ഭക്ഷണംകഴിച്ച് ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു ഇവര്‍.
എന്‍ജിനീയറിങ് ബിരുദധാരിയായ വീണ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എം.എസ്. വിദ്യാര്‍ഥിനിയാണ്. ചെന്നൈ ആസ്ഥാനമായ നിര്‍മാണക്കമ്പനിയായ ജിയോ ഫൗണ്ടേഷന്റെ ഡയറക്ടറാണ് വീണയുടെ അച്ഛന്‍ മധുസൂദനന്‍ പിള്ള. ഇവര്‍ വര്‍ഷങ്ങളായി ചെന്നൈയിലാണ് താമസം.

ഷമീര്‍പേട്ട പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം സെക്കന്തരാബാദ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം രാത്രിയോടെ വിമാനമാര്‍ഗം കൊട്ടാരക്കരയ്ക്ക് കൊണ്ടുപോയി

Post A Comment: