ഒരു നടി ഒരു പ്രമുഖ താരത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് പോസ്റ്റിന് ആധാരമെന്നാണ് വിലയിരുത്തല്‍.

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഒരു കുരങ്ങിനെ ആക്ഷേപിക്കുന്ന രീതിയിലുള്ള  പോസ്റ്റ് മലയാള സിനിമയിലെ സമീപകാല വിഷയങ്ങളെ സൂചിപ്പിക്കുന്നതാണ്. ഒരു നടി ഒരു പ്രമുഖ താരത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് പോസ്റ്റിന് ആധാരമെന്നാണ് വിലയിരുത്തല്‍.
ജൂഡ് ആന്റണി ജോസഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച്‌ കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.


Post A Comment: