ഇതിന്‍റെ ഭാഗമായി നിരവധി അവതരണ കലകളാണ് മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തുന്നത്.


കുന്നംകുളം: പ്രശസ്ത കഥകളി നടന്‍ പീശപ്പിള്ളി രാജീവന് ജന്മനാടായ കുന്നംകുളത്തിന്‍റെ ആദരം, രംഗരാജീവത്തിന് തിരി തെളിഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആദരണ സാംസ്കാരിക സംഗമം കുന്നംകുളം ടൌണ്‍ഹാളില്‍ പദ്മശ്രീ കലാമണ്ഡലം ഗോപി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

 സാംസ്കാരിക സംഗമത്തില്‍ വി കെ ശ്രീരാമന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, ജില്ല പഞ്ചായത്തംഗം കെ ജയശങ്കര്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ യു പി ശോഭന, മാടമ്പ് കുഞ്ഞുകുട്ടന്‍, ബി കെ ഹരിനാരായണന്‍, കോട്ടക്കല്‍ ഗോപി നാരായണന്‍, ഡോ: എം വി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സരിത റഹ്മാന്‍റെ ഗസല്‍ സന്ധ്യയും, 8 മണിക്ക്  പീശപ്പിള്ളി രാജീവന്‍ അവതരിപ്പിച്ച  ചിരംജീവിതവും നടന്നു. ചിരംജീവിതം ആവിഷകാരത്തിന് പി പി രാമചന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. പാരമ്പര്യ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ കഥകളിയെ സമകാലീകമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും, ക്ലാസിക്കല്‍ കലയായ കഥകളിയിലും ജനകീയ കലയായ നാടക വേദിയിലും ഒരു പോലെ അഭിനയ ശേഷി പ്രകടിപ്പിച്ച രാജീവനെ ആഘോഷിക്കുക എന്നതിനപ്പുറം  അവതരണ കലകളുടെ ആഘോഷം കൂടിയാണ് രംഗരാജീവം. ഇതിന്‍റെ ഭാഗമായി നിരവധി അവതരണ കലകളാണ് മൂന്നു ദിവസങ്ങളിലായി  അരങ്ങിലെത്തുന്നത്. 

രംഗരാജീവത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10 നു കാവ്യകേളിയും തുടര്‍ന്ന് ഡോ: എം വി നാരായണന്‍റെ പ്രഭാഷണവും നടക്കും. 11.30 നു നാടകവും അരങ്ങേറും. 2.30 നു ഗോകുല്‍ ആലങ്കോടിന്റെ വയലിന്‍ കച്ചേരിയും, 5.30 നു ഡോ: രാജശ്രീ വാര്യര്‍ ലങ്കാലക്ഷ്മി നൃത്താവിഷ്കാരവും, കഥകളിയും നടക്കും. 

Post A Comment: