ആദ്യ ഘട്ടമെന്ന നിലയില്‍ വ്യാപാര സമുച്ചയം, പാര്‍ക്കിംഗ്, എന്ട്രന്‍സ് പ്ലാസ എന്നിവയും രണ്ടാം ഘട്ടത്തില്‍ ആധുനിക ബസ്‌ ടെര്‍മിനലുമാണ് നിര്മിക്കുന്നത്

കുന്നംകുളം: നിര്‍ദിഷ്ട ബസ്‌ സ്റ്റാന്റ് രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. പദ്ധതി രേഖകള്‍ക്ക്  കൌണ്‍സില്‍ യോഗം അന്തിമ ഭരണാനുമതി നല്‍കി. വ്യവസായ മന്ത്രി എ സി മൊയ്തീന്‍റെ നിയോജക മണ്ഡല ആസ്തി വികസനഫണ്ടില്‍ നിന്നും 4.50 കോടി രൂപ ചിലവാക്കി നിര്‍മിക്കുന്ന ആദ്യഘട്ടത്തിന്‍റെ വിശദമായ പദ്ധതി രേഖക്കും 8.50 കോടി രൂപമുടക്കി നഗരസഭ സ്വന്തം നിലക്ക് നിര്‍മിക്കുന്ന രണ്ടാം ഘട്ടത്തിന്‍റെ വിശദമായ പദ്ധതി രേഖക്കും  നഗരസഭാ കൌണ്‍സിലിന്‍റെര യോഗം ഭരണാനുമതി നല്‍കി. ആദ്യ ഘട്ടമെന്ന നിലയില്‍ വ്യാപാര സമുച്ചയം, പാര്‍ക്കിംഗ്, എന്ട്രന്‍സ് പ്ലാസ എന്നിവയും രണ്ടാം ഘട്ടത്തില്‍ ആധുനിക ബസ്‌ ടെര്‍മിനലുമാണ് നിര്മിക്കുന്നത്. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ മുരളി, കൌണ്‍സിലര്‍മാരായ ബിജു സി ബേബി, കെ എ സോമന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Post A Comment: