കൂടുതല്‍ രോഗികള്‍ എത്തുന്ന ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതിരുന്നത് രോഗികളും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കി

കുന്നംകുളം: ആവശ്യത്തിനു ഡോക്ടര്‍മാര്‍ എത്തിയില്ല, കുന്നംകുളം താലുക്ക് ആശുപത്രിയില്‍ ഓ പി വിഭാഗത്തിലെത്തിയ രോഗികള്‍ വലഞ്ഞു. ദിവസേന നിരവധി രോഗികളെത്തുന്ന താലുക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രണ്ടു ഡോക്ടര്‍മാര്‍ മാത്രം ഓ പി യിലെതിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. രജിസ്റ്ററില്‍ 8 ഡോക്ടര്‍മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇവരില്‍ ആറുപേരും ഓ പി യിലെത്തിയിരുന്നില്ല. പിന്നീട് ഒരു ഡോക്ടര്‍ ഓപ്പറേഷന്‍ ഡ്യൂട്ടിയില്‍ ആണെന്ന് അറിയിച്ചെങ്കിലും മറ്റു അഞ്ച് പേര്‍ എപ്പോള്‍ വരുമെന്ന് പറയാന്‍ അധികൃതര്‍ക്കും കഴിഞ്ഞില്ല. കൂടുതല്‍ രോഗികള്‍ എത്തുന്ന ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതിരുന്നത് രോഗികളും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കി. കുട്ടികളുടെ വിഭാഗത്തിലും എല്ല് വിഭാഗത്തിലും മാത്രമേ ഈ സമയമത്രയും പരിശോധന നടന്നിരുന്നുള്ളൂ. മുന്‍പ് ഇത്തരത്തില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പതിവായിരുന്നു എങ്കിലും ഈ ഇടയ്ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ കൂട്ടമായി ഡോക്ടര്‍മാര്‍ എത്താതിരുന്നതോടെ  വീണ്ടും രോഗികള്‍ വലയുകയായിരുന്നു.

Post A Comment: