പരാതിയില്‍ അയല്‍വാസിയായ പൂവ്വത്തറ വീട്ടില്‍ കുമാരന്‍ (66) നെതിരെ കുന്നംകുളം പോലിസ് കേസെടുത്തു.

കുന്നംകുളം: വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. പെലക്കാട്ടുപയ്യൂര്‍ മാന്തോപ്പ് അമ്പലാത്ത് വീട്ടില്‍ ഫാത്തിമ (45) യുടെ പരാതിയില്‍ അയല്‍വാസിയായ പൂവ്വത്തറ വീട്ടില്‍ കുമാരന്‍ (66) നെതിരെ കുന്നംകുളം പോലിസ് കേസെടുത്തു. ഫാത്തിമയില്‍ നിന്ന് കുമാരന്‍ കടം വാങ്ങിയ പൈസ ഫാത്തിമ തിരികെ ചോദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കുമാരന്‍ ഇന്നലെ വൈകീട്ട് ഫാത്തിമയുടെ വീട്ടില്‍ ചെല്ലുകയും ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുകയായിരുന്ന  അവരെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍  കുതറിമാറിയ ഫാത്തിമ കയ്യില്‍ കിട്ടിയ വടികൊണ്ട് കുമാരന്‍റെ തലക്കടിക്കുകയും ചെയ്തു. കുടുംബവുമായി അകന്നു താമസിക്കുകയാണ് കുമാരന്‍. പരിക്കേറ്റ ഫാത്തിമയെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലും, തലയ്ക്കു പരിക്കേറ്റ കുമാരനെ കുന്നംകുളം താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ഫാത്തിമയുടെ വീട്ടിലെ പൈപ്പില്‍ നിന്നും വെള്ളം പിടിക്കുന്നതിനിടയില്‍ ഇവര്‍ തന്റെ തലക്ക് അടിക്കുകയായിരുന്നു എന്ന് കുമാരന്‍ പറയുന്നു.   

Post A Comment: