കുന്നംകുളം വെസ്റ്റ് മങ്ങാട് വേലൂര്‍ വീട്ടില്‍ സുധീര്‍ (50) നെയാണ് കുന്നംകുളം സിഐ സി ആര്‍ സന്തോഷ്‌ അറസ്റ്റ് ചെയ്തത്.


കുന്നംകുളം: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം വെസ്റ്റ് മങ്ങാട് വേലൂര്‍ വീട്ടില്‍ സുധീര്‍ (50) നെയാണ് കുന്നംകുളം സിഐ സി ആര്‍ സന്തോഷ്‌ അറസ്റ്റ് ചെയ്തത്. മങ്ങാട്  വാടക വീട്ടില്‍ താമസിക്കുന്ന ഇയാള്‍ ആണ്‍കുട്ടിയെ വീടിന്‍റെ മൂത്രപ്പുരയിലേക്ക് കൂട്ടികൊണ്ട് പോയി നിര്‍ബന്ധ പൂര്‍വ്വം സിഗരറ്റ് വലിപ്പിച്ച്  പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലിസ് പോസ്കോ നിയമ പ്രകാരം കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

Post A Comment: