നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ സാക്ഷി മൊഴികള്‍ പുറത്ത്കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ സാക്ഷി മൊഴികള്‍ പുറത്ത്. സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖരുടെ മൊഴികളാണ് പുറത്തായത്. കാവ്യയും ദിലീപും തമ്മിലുളള ബന്ധം മഞ്ജുവാര്യരെ അറിയിച്ചത് അക്രമിക്കപ്പെട്ട നടിയാണെന്നാണ് മൊഴിയിലുളളത്. അതിന്‍റെ പേരില്‍ ദിലീപിന് നടിയോട് ദേഷ്യമുണ്ടായിരുന്നതായും അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നതായും മൊഴിയിലുണ്ട്. കേസില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് അമ്പതുപേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുളളത്. അതേസമയം, കുറ്റപത്രം കൈപ്പറ്റാന്‍ പള്‍സര്‍ സുനിയടക്കം 6 പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Post A Comment: