പ്രത്യാഗമായി പരിപാലനം ചെയ്ത് വളര്‍ത്തിയെടുത്ത തൈയ്യിന് 5 രൂപമുതലാണ് വിലതൃശ്ശൂര്‍: പാഴ് വസ്തുക്കളുടെ കുമിഞ്ഞ്കൂടല്‍ ഓരോ  ദിവസവും നമ്മുടെ നാടിനെ  മാലിന്യ കൂമ്പാരമാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ പുത്തന്‍ ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ് മുല്ലശ്ശേരി തോട്ടപ്പള്ളി വീട്ടില്‍ രത്‌നം എന്ന 67 കാരി.. പ്രായത്തിന്‍റെ അവശതകള്‍ തളര്‍ത്താത്ത ഈ വയോദിക പൊതു സ്ഥലത്ത് വലിച്ചെറിയുന്ന പേപ്പര്‍ ഗ്ലാസ്സ്ഐസ്‌ക്രീം കപ്പുകള്‍, പ്ലാസ്റ്റിക്ക് കവറുകള്‍ എന്നിവ ശേഖരിച്ചാണ് നൂതനമായ രീതിയില്‍ കൃഷി ചെയ്യുന്നത്. വലിച്ചെറിയുന്ന ഇത്തരം പാത്രങ്ങളില്‍ ജൈവകൂട്ടുകള്‍ നിറച്ചശേഷമാണ് വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നത്. ജീവിതത്തില്‍ പലപ്പോഴായി ഉണ്ടായ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠവമാണ് തളരാതെ തന്നെ മുന്നോട്ട് കുതിപ്പിക്കുന്നതെന്നും രത്‌നം പറയുന്നു. തന്നെപ്പോലുള്ള വീട്ടമ്മമാര്‍ക്ക് ഏറെ ആശ്വാസകരവും വരുമാന മാര്‍ഗ്ഗത്തിനുമുള്ള വഴി കൂടിയാണ് ഇതിലൂടെ തുറന്നു കിട്ടുന്നതെന്നും രത്‌നം പറഞ്ഞു. ഒറ്റമുറി വാടകവീട്ടില്‍ തനിച്ച് താമസിക്കുന്ന ഇവര്‍ ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെയാണ് ജൈവ കൃഷി നടത്തുന്നത്. പ്രത്യാഗമായി പരിപാലനം ചെയ്ത് വളര്‍ത്തിയെടുത്ത തൈയ്യിന് 5 രൂപമുതലാണ് വില. നാലായിരം കാബേജ് തൈകള്‍, രണ്ടായിരം കോളീഫ്‌ളവര്‍ തൈകള്‍ , മൂവ്വായിരം ചീര തൈകള്‍ എന്നിവ ജൈവരീതിയില്‍ വീടിനേട് ചേര്‍ന്ന് മുളപ്പിക്കുന്നുണ്ട്. വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും പാഴ്വസ്തുക്കള്‍ ഉപയാഗിച്ചുകൊണ്ടുള്ള കൃഷിരീതിയില്‍ ആകൃഷ്ടരായി വിവിധ സംഘടനകളും സഹായ ഹസ്തവുമായി എത്തുന്നുണ്ടെന്നും രത്‌നം പറഞ്ഞു. നാട്ടില്‍ നന്മയുടെ നാമ്പുകള്‍ കതിരിടാന്‍ ഇനിയും എത്ര വേണെമെങ്കിലും കഷ്ടപ്പെടാനും  പുതിയ വിളകള്‍ ഉല്‍പാതിപ്പിക്കാനും രത്‌നം തയ്യാറാണ്.

Post A Comment: