ഗ്രീന്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് മുഴുവന്‍ സ്ഥാപനങ്ങളിലും പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ എന്നാവ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കും

കുന്നംകുളം: നഗരസഭാ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പിലാക്കാന്‍ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനം.

നഗരസഭാ ഓഫീസിലും കല്യാണ  മണ്ഡപങ്ങള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ തുടങ്ങി നഗര പരിധിയിലെ  മുഴുവന്‍ സ്ഥാപനങ്ങളിലും തീരുമാന പ്രകാരം ഗ്രീന്‍ പ്രൊട്ടോക്കോള്‍ നിലവില്‍ വരും. ഗ്രീന്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് മുഴുവന്‍ സ്ഥാപനങ്ങളിലും പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ എന്നാവ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഗ്രീന്‍ പ്രൊട്ടോക്കോള്‍ സംവിധാനം സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ പതിക്കാനും ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പിലാകിയ സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. നഗരസഭാ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്,  ഗീതാ ശശി, കെ കെ മുരളി, ബിജു സി ബേബി, പി ഐ തോമസ്‌, സോമന്‍ ചെറുകുന്ന്, തുടങ്ങിയവര്‍ സംസാരിച്ചു.

Post A Comment: