വ്യാപക പരാതിയെതുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കെഎല്‍ഡിസി ഉദ്യോഗസ്ഥ സംഘമാണ് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയത്.

കുന്നംകുളം: വെട്ടികടവ് ചിറക്കല്‍ താഴം കോള്‍പാടത്തെ ബണ്ട് നിര്‍മാണത്തിന്‍റെ  ഭാഗമായി നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാന്‍ ഉത്തരവ്. വ്യാപക പരാതിയെതുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കെഎല്‍ഡിസി ഉദ്യോഗസ്ഥ സംഘമാണ് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയത്. ഏക്കറുകണക്കിന് വരുന്ന കോള്‍കൃഷിയെ ദോഷകരമായി ബാധിക്കാവുന്ന തരത്തില്‍ മാലിന്യവും കേട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ മണ്ണ് ഉപയോഗിച്ചുള്ള ബണ്ട് നിര്‍മാണത്തെ കുറിച്ച് സിപിഐ നിയോജകമണ്ഡലം കമ്മറ്റിയും കിസാന്‍ സഭയും കെഎല്‍ഡിസിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ്  കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ കെ ഭാസ്കരന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെതിയത്. പരിശോധനയില്‍ മണ്ണില്‍   മാലിന്യവും കേട്ടിടാവശിഷ്ടങ്ങളും സ്ഥിരീകരിച്ചതോടെയാണ് നിലവില്‍ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റി പുതിയ മണ്ണ് നിക്ഷേപിക്കാന്‍ ഉദ്ധ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്‌. അടിയന്തരന്മായി ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം വീണ്ടും പരിശോധനക്കെത്തുമെന്നും  ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു.


മൂന്നു വര്ഷം മുന്‍പാണ് ചിറക്കല്‍ താഴത്ത് വെള്ളകെട്ട്  രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥിരം ബണ്ട് നിര്‍മിക്കാന്‍ കെഎല്‍ഡിസി കരാര്‍ നല്‍കിയത്. 250 ഏക്കറോളം വരുന്ന ഭാഗത്തെ രണ്ട് പടവുകളെ നൂറടി തോടുമായി ബന്ധിപ്പിക്കുന്ന 592 മീറ്റര്‍  ബണ്ടും അനുബന്ധമായി 8 സ്ലൂയിസ് വാല്‍വുകളും 2.42 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മിക്കുന്നത്. ബണ്ട് നിര്‍മാണത്തിന്‍റെ ആരംഭ ഘട്ടത്തില്‍ തന്നെ അഴിമതിയും തട്ടിപ്പും  സംബന്ധിച്ച് സ്വലേ ഓണ്‍ലൈന്‍  വാര്‍ത്ത നല്‍കിയിരുന്നു. 

Post A Comment: