അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയത് വേദനിപ്പിച്ചു എന്നായിരുന്നു പാര്‍വതിയുടെ പ്രസ്താവന.
സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടി പാര്‍വതി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടി പാര്‍വതി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സിനിമയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ്ബുക്ക്,​ വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി നടക്കുന്നുവെന്ന് പാര്‍വതി പരാതിയില്‍ ചൂണ്ടിക്കാട്ടി. തന്നെ മോശമാക്കി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടു.  തിരുവനന്തപുരത്ത് നടന്ന 22ആം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ വച്ചായിരുന്നു പാര്‍വതി വിവാദ പ്രസ്താവന നടത്തിയത്. കസബ എന്ന സിനിമയില്‍ സി.ഐ രാജന്‍ സ്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി സ്ത്രീകള്‍ക്കു നേരെ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയത് വേദനിപ്പിച്ചു എന്നായിരുന്നു പാര്‍വതിയുടെ പ്രസ്താവന. താന്‍ ഏറെ ബഹുമാനിക്കുന്ന മമ്മൂട്ടിയെ പോലൊരു നടന്‍ അതിനെ മഹത്വവത്കരിക്കുകയാണ് ചെയ്തത്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്നുമായിരുന്നു പാര്‍വതിയുടെ പ്രസ്താവന.

Post A Comment: