129 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുളള കെട്ടിടത്തില്‍ ക്രിമേറ്റര്‍ റൂം, ഗ്യാസ് ചേമ്പര്‍, പോര്‍ച്ച്, ടോയ്ലെറ്റും ക്രിമേഷനുളള മെഷനറികളും സജ്ജീകരിച്ചിട്ടുണ്ട്

കുന്നംകുളം: പോര്‍ക്കുളം പഞ്ചായത്തിനു വേണ്ടി നിര്‍മ്മിച്ച ഗ്യാസ് ക്രിമിറ്റോറിയം വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ തുറന്നു നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി മുഖ്യാതിഥിയായി. തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം നാരായണന്‍ സ്വാഗതവും സെക്രട്ടറി ഷൈബ ഗോപാല്‍ നന്ദിയും പറഞ്ഞു. മുന്‍ എംഎല്‍എയുടെ 2013-14 ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും  പഞ്ചായത്തിന്‍റെ 2016-17 ലെ പ്രവര്‍ത്തന ഫണ്ടില്‍ നിന്ന് 12 ലക്ഷം  രൂപയും ചെലവഴിച്ചാണ് ക്രിമറ്റോറിയം പണികഴിപ്പിച്ചത്. 129 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുളള കെട്ടിടത്തില്‍ ക്രിമേറ്റര്‍ റൂം, ഗ്യാസ് ചേമ്പര്‍, പോര്‍ച്ച്, ടോയ്ലെറ്റും ക്രിമേഷനുളള മെഷനറികളും സജ്ജീകരിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണമില്ലാതെ സംസ്ക്കരിക്കാനാവശ്യമായ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്.


Post A Comment: