മര്‍ദ്ദനമേറ്റ പെരുമ്പിലാവ് അറക്കല്‍ നായ്യാട്ടുവളപ്പില്‍ അബ്ദുല്‍ റഹീം ഭാര്യ ദു:ആ യെ ഗുരുതര പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നംകുളം: സ്ത്രീധനത്തിന് പുറമേ ഭര്‍ത്തൃവീട്ടുകാര്‍ ആവശ്യപ്പെട്ട ലക്ഷങ്ങള്‍ നല്‍കിയില്ല, 19കാരിക്ക് ഭര്‍ത്തൃവീട്ടില്‍ ക്രൂര പീഡനം. മര്‍ദ്ദനമേറ്റ പെരുമ്പിലാവ് അറക്കല്‍ നായ്യാട്ടുവളപ്പില്‍ അബ്ദുല്‍ റഹീം ഭാര്യ ദു:ആ യെ ഗുരുതര പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് മാസം മുന്‍പാണ് ഒരുമനയൂര്‍ സ്വദേശിനിയായ യുവതിയെ അബ്ദുല്‍ റഹീം വിവാഹം കഴിക്കുന്നത്‌. വിവാഹ സമയത്ത് വീട്ടുകാര്‍ ദു:ആ ക്ക് 72 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഈ ആഭരണങ്ങള്‍ സൂക്ഷിക്കനെന്ന പേരില്‍ ഭര്‍ത്തൃമാതാവ് വാങ്ങി വെച്ചിരുന്നു. റഹീം ജോലി സംബന്ധമായി വിദേശത്ത് പോയതിന് ശേഷം  ഭര്‍ത്തൃവീട്ടുകാര്‍ യുവതിയുടെ വീട്ടില്‍ നിന്നും കൂടുതല്‍ പണം വാങ്ങിവരണമെന്ന് ആവശ്യപ്പെട്ട് മാനസിക പീഡനം ആരംഭിച്ചു. റഹീമിന്റെ സഹോദരീ ഭര്‍ത്താവ് വിദേശത്തെ ജയിലില്‍ കുടുങ്ങിയപ്പോള്‍ വിടുതലിനാവശ്യമായ 25 ലക്ഷം രൂപ ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടുവത്രെ, സ്വന്തം വീട്ടിലെ സാഹചര്യമറിയാമായിരുന്ന യുവതി  പണം ആവശ്യപ്പെടാന്‍ വിസമ്മതിച്ചു. ഇതറിഞ്ഞ ഭര്‍ത്തൃവീട്ടുകാര്‍ ശാരീരികമായും നിരന്തരപീഡനം തുടങ്ങി. ഇതിനിടയില്‍ ഭര്‍ത്താവ് വിദേശത്തേക്ക് കൊണ്ട് പോയും യുവതിയെ മാനസികമായും  പീഡിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച ബന്ധുവിന്റെ വിവാഹത്തിന് പോകാന്‍ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു, ഇതില്‍ ക്ഷുഭിതയായ ഭര്‍ത്തൃമാതാവ് ദു:ആ യെ വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. മര്‍ദ്ദനം മറച്ചുവെച്ച് കല്യാണത്തിന് പോയ യുവതിയോട് തങ്ങള്‍ മറ്റൊരു വീട്ടിലേക്കു വിരുന്നു പോകുന്നതിനാല്‍ കുറച്ച് ദിവസത്തേക്ക് തിരിച്ചു വരേണ്ടതില്ല എന്ന് ഭര്‍ത്തൃമാതാവ് വിളിച്ചറിയിക്കുകയും എക്സാം അടുത്തതിനാല്‍ പുസ്തകങ്ങള്‍ എടുക്കാന്‍ വീട്ടില്‍ എത്തിയ യുവതിയെ സഹോദരിയും സഹോദരിഭര്ത്താവും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വീട്ടില്‍ പൂട്ടിയിട്ട യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

Post A Comment: