ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പന്‍ മരിച്ചു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പന്‍ മരിച്ചു. പെരിങ്ങോട് കോതച്ചിറ സ്വദേശി വെളുത്തേടത്ത് സുഭാഷ് (37) ആണ് മരിച്ചത്. ക്ഷേത്രത്തില്‍ ഇന്ന് രാവിലെയാണ് ആന ഇടഞ്ഞത്. ശീവേലിക്കിടെ പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം. ഏഴേകാലോടെ ശീവേലി എഴുന്നള്ളിപ്പിന്‍റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്‍റെ അമ്പലത്തിനു സമീപം എത്തിയപ്പോള്‍ ശ്രീകൃഷ്ണന്‍ എന്ന കൊമ്പന്‍ ഇടഞ്ഞ് പാപ്പാനെ കുത്തുകയായിരുന്നു. അതേസമയം ഗുരുതര പരുക്കേറ്റ സുഭാഷിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ കൈകൊള്ളുന്നതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചുവെന്ന് ഭക്തരുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. 

Post A Comment: