സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയാല്‍ മക്കളെയടക്കം തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണി പെടുത്തിയതായും വീട്ടമ്മ പറയുന്നു.

കുന്നംകുളം: വീട്ടമ്മയെ മൂന്നംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചു. അയല്‍വാസിയുടെ നിരന്തരമുള്ള ലൈഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് യുവതി പറഞ്ഞു. കടങ്ങോട് അയിലക്കാട് മടപ്പാട്ടുപറമ്പില്‍ സുലൈമാന്‍ ഭാര്യ ഷഹറുന്നീസ (നിഷമോള്‍-32) നാണ്  മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇവരെ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  9 മാസമായി ഷഹറുന്നീസയുടെ ഭര്‍ത്താവ് ചെന്നൈയില്‍ ജോലി നോക്കുകയാണ്. ഈ കാലയളവില്‍ അയല്‍വാസിയായ യുവാവ് നിരവധി തവണ ഇവരോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും രാത്രി കാലങ്ങളില്‍ വീടിനു സമീപത്തെത്തുകയും ശല്യം ചെയ്യാറുള്ളതായും  ഇവര്‍ പറയുന്നു. ശല്യം സഹിക്കവയ്യാതായപ്പോള്‍ വീട്ടമ്മ ഇയാളെ ശകാരിച്ചിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് ഷഹറുന്നീസയുടെ പത്തുവയസുകാരന്‍ മകനും സമീപ വീട്ടിലെ കുട്ടിയും തമ്മില്‍ വഴക്കുണ്ടാകുന്നത്. ഇത് സംബന്ധിച്ച് ഇരു വീട്ടുകാരും സംസാരിച്ച് ഒത്തുതീര്‍ന്നിരുന്നു എങ്കിലും രാത്രി 9 മണിയോടെ ശല്യകാരനായ യുവാവും മറ്റു രണ്ടുപേരും ചേര്‍ന്ന് ഇവരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷഹറുന്നീസക്കും മക്കള്‍ക്കും പരിക്കേല്‍ക്കുകയും വീടിന്റെ ജനാല തകരുകയും ചെയ്തു. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയാല്‍ മക്കളെയടക്കം തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണി പെടുത്തിയതായും വീട്ടമ്മ പറയുന്നു. 

Post A Comment: