അനധികൃത പാര്‍ക്കിംഗുകള്‍ക്ക് കുന്നംകുളം പോലീസിന്‍റെ പൂട്ട്‌ വീഴും.

കുന്നംകുളം: സൌകര്യാര്‍ത്ഥം  നോ പാര്‍ക്കിംഗ് പ്രദേശങ്ങളില്‍ വാഹനം വെച്ച് കടന്നു കളയുന്നവര്‍ ജാഗ്രതൈ; അനധികൃത പാര്‍ക്കിംഗുകള്‍ക്ക് കുന്നംകുളം പോലീസിന്‍റെ പൂട്ട്‌ വീഴും. നഗരത്തില്‍ ഗതാഗത കുരുക്ക് വര്‍ദ്ധിക്കുകയും കാല്നടയാത്രക്കാരടക്കം ദുരിതത്തിലാകുകയും ചെയ്തതോടെയാണ് ഗതാഗത കുരുക്കിന് പ്രധാന കാരണക്കാരകുന്ന നോ പാര്‍ക്കിംഗ് പ്രദേശങ്ങളില്‍ വെച്ച് പോകുന്ന വാഹനങ്ങള്‍ക്ക് പൂട്ടിടാന്‍ പോലിസ് തീരുമാനിച്ചത്. ചങ്ങലയും പൂട്ടും ആയി എത്തുന്ന പോലിസ് ഉദ്യോഗസ്ഥര്‍ നിയമ ലംഘനം കണ്ടെത്തുന്ന മുഴുവന്‍ വാഹനങ്ങളും പൂട്ടിയിടുകയും സ്റ്റേഷനില്‍ എത്തി പിഴയടക്കാനുള്ള നോട്ടിസ് പതിക്കുകയും ചെയ്യും. ശനിയാഴ്ച ഇത്തരത്തില്‍ വടക്കാഞ്ചേരി റോഡില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങള്‍ക്കാണ് പൂട്ടിട്ടത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.നിയമം കര്‍ശനമാക്കി നടപ്പിലാകുമ്പോള്‍ ബദല്‍ പാര്‍ക്കിംഗ് കേന്ദ്രമെന്ന നിലയില്‍ കുന്നംകുളം താലുക്ക് ആശുപത്രി വളപ്പും, കായ മാര്‍ക്കറ്റിനു സമീപത്തെ പാര്‍ക്കിംഗ് കേന്ദ്രവും മാത്രമേ ഒരുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. നഗരത്തിലെ പല പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും പാര്‍ക്കിംഗ് സ്ഥലം ഇല്ല എന്നത് പ്രധാന പ്രശ്നമാണ്. 

Post A Comment: