ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു ചികിത്സ നിഷേധിച്ച വീട്ടമ്മ മരിച്ചുസോണിപത്: ഹരിയാനയില്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു ചികിത്സ നിഷേധിച്ച വീട്ടമ്മ മരിച്ചു. സോണിപത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയിട്ടും ആധാര്‍ ഇല്ലെന്ന് പറഞ്ഞ് ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് മരിച്ച സ്ത്രീയുടെ മകന്‍ ആരോപിച്ചു. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി മൊബൈല്‍ ഫോണില്‍ കാണിച്ചുവെന്നും, ഏതാനും മണിക്കൂറിനുള്ളില്‍ ആധാര്‍ കാര്‍ഡ് ആശുപത്രിയില്‍ സമര്‍പ്പിക്കാമെന്നു താന്‍ പറഞ്ഞിരുന്നുവെന്നും, എന്നാല്‍ ആശുപത്രി അധികൃതര്‍ പരിശോധിക്കാന്‍ തയാറായില്ലെന്നും ഇതേതുടര്‍ന്നാണ് തന്‍റെ അമ്മ മരിച്ചതെന്നും മകന്‍ പറഞ്ഞു.  അതേസമയം ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ ഒരു രോഗിയുടെയും ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  ആധാര്‍ കാര്‍ഡ് ഒരു രേഖയായി സൂക്ഷിക്കാന്‍ മാത്രമാണ് വാങ്ങുന്നതെന്നും ഇതിന് ചികിത്സയുമായി യാതൊരു ബന്ധവുമില്ലെന്നും ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.

Post A Comment: