ബണ്ട് നിര്‍മാണത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്ന്നാണ് എക്സിക്യുട്ടീവ്‌ എഞ്ചിനീയറുടെ നടപടി.

കുന്നംകുളം: വെട്ടിക്കടവ് ചിറയ്ക്കതാഴം ബണ്ട് നിമാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കെഎല്‍ഡിസി എക്സിക്യുട്ടീവ്‌ എഞ്ചിനീയറുടെ ഉത്തരവ്. ബണ്ട് നിര്‍മാണത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സിക്യുട്ടീവ്‌ എഞ്ചിനീയറുടെ നടപടി. മണലോ ചെളിയോ കലര്‍ന്നതോ മാലിന്യങ്ങള്‍ നിറഞ്ഞതോ ആയ മണ്ണ് ഒഴിവാക്കി  നിര്‍മ്മാണത്തിനു ചുവന്ന മണ്ണ് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലനില്‍ക്കുമ്പോഴാണ് മാലിന്യവും  കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ ലോഡു കണക്കിന്  മണ്ണ് ചിറക്കല്‍ പാടം ബണ്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. 2.42 കോടി രൂപ ചിലവിട്ടാണ് ഇവിടെ ബണ്ടും അനുബന്ധമായി 8 സ്ലൂയിസ് വാല്‍വുകളും നിര്‍മ്മിക്കുന്നത്. നിര്‍മാണത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ ഇത് സംബന്ധിച്ച അഴിമതിയും തട്ടിപ്പും ടിസിവി, സിസിടിവി  വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ വ്യാപകമായ പരാതികള്‍ ഉയരുകയും നിര്‍മാണം തന്നെ താല്‍കാലികമായി നിര്‍ത്തിവെക്കപ്പെടുകയും ചെയ്തത്. സ്ഥിതി ഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കെഎല്‍ഡിസി എക്സിക്യുട്ടീവ്‌ എഞ്ചിനീയരുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസങ്ങളില്‍ നിര്‍മാണ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് ആവശ്യമായ പരിശോധനകളും നടപടികളും എടുത്തതിനു ശേഷം മാത്രമേ നിര്‍മാണം പുനാരാരംഭിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.കുന്നംകുളം: മാലിന്യങ്ങൾ, കെട്ടിടാവശിഷ്ടങ്ങ എന്നിവ ഉപയോഗിച്ച് വെട്ടിക്കടവ് ചിറയ്ക്കതാഴം ബണ്ട് നിമാണം സംബന്ധിച്ച് അഖിലേന്ത്യ കിസാ സഭ മണ്ഡലം പ്രസിഡന്റ് എം കെ മണികണ്ഠ കെഎഡിസി എക്സിക്യുട്ടീവ് എഞ്ചിനിയക്ക് പരാതി നകി. കഴിഞ്ഞ ദിവസം സിപിഐ മണ്ഡലം സെക്രട്ടറി കെ ടി ഷാജ, കിസാ സഭ മണ്ഡലം പ്രസിഡന്റ് മണികണ്ഠ, വാസു മാസ്റ്റ എന്നിവരുടെ നേതൃത്വത്തി നിര്‍മ്മാണത്തിലിരിക്കുന്ന ബണ്ട് സന്ദശിച്ചിരുന്നു. ഏക്കറ് കണക്കിന് കൃഷിയ്ക്ക് ഉപയുക്തമാകേണ്ട ബണ്ട് നിമാണം തികച്ചും അശാസ്ത്രീയവും, ബണ്ടിന് ഉറപ്പ് ലഭിക്കാത്ത രീതിയിലാണ് നടക്കുന്നത്. മാലിന്യങ്ങളും, കെട്ടിടാവശിഷ്ടങ്ങളായ വ കോക്രീറ്റ് തൂണുക, മുതലായ ആദ്യം നിക്ഷേപിച്ച് ഇത്തരം മാലിന്യം കാണാത്ത രീതിയി മണ്ണിട്ടാണ് ബണ്ട് നിമാണം പുരോഗമിക്കുന്നത്. ഇതേ തുടന്നാണ് സിപിഐ കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കിസാ സഭ പ്രസിഡന്റ്‌  കെഎഡിസിയ്ക്ക് പരാതി നകിയത്.


കുന്നംകുളം: കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും ഉപയോഗിച്ചുള്ള വെട്ടികടവ് ചിറക്കല്‍ താഴം ബണ്ട് നിര്‍മ്മാണത്തിനെതിരെ കര്‍ഷകര്‍ രംഗത്ത്. മുഴുവന്‍ നിബന്ധനകളും കാറ്റില്‍ പറത്തിയുള്ള  നിര്‍മ്മാണം കൃഷിയെ ദോഷകരമായി ബാധിക്കുമെന്നും ഇതിനാല്‍ തന്നെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപെടുന്നു. അശാസ്ത്രീയ ബണ്ട് നിര്‍മാണം മൂലം കാട്ടകാമ്പാല്‍ കോള്‍ മേഖലയില്‍ ബണ്ട് പൊട്ടല്‍  തുടര്‍ക്കഥയാണെന്നിരിക്കെ  ഇവിടെ മികച്ച രീതിയില്‍ ബണ്ട്  നിര്മിക്കേണ്ടത് അത്യാവശ്യമാണെന്നും, നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും കൃഷി ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിക്കാതിരുന്നത്  അഴിമതിയുടെ തെളിവാണെന്നും കര്‍ഷകനായ മഹേഷ്‌ പറയുന്നു.


Post A Comment: