കാര്‍ഷികരംഗത്ത് സുസ്ഥിര വികസനത്തിനായി പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുതലമുറയെ പരിപോഷിപ്പിച്ചെടുക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം


തൃശൂര്‍: കാര്‍ഷിക മേഖലയില്‍ നിന്ന് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും വിപണനമേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനവുമായ വൈഗയ്ക്ക് ഉജ്വല തുടക്കം.കാര്‍ഷികരംഗത്ത് സുസ്ഥിര വികസനത്തിനായി പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുതലമുറയെ പരിപോഷിപ്പിച്ചെടുക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഐടിയും വിദ്യാഭ്യാസവും വ്യവസായവുമെല്ലാം കൂട്ടിയിണക്കി കൃഷിരീതിയെ നവീകരിക്കാനുള്ള വലിയൊരു സാധ്യതയും കേരളത്തിലുണ്ട്. കൂടാതെ നൂതന സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കണം. കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകന് നല്ല വിളയും അതിലൂടെ നല്ല വിലയും ലഭ്യമാക്കണം. കര്‍ഷകരുടെ വികാരങ്ങള്‍ മനസിലാക്കിക്കൊണ്ട് നയസമീപനം കാര്‍ഷിക മേഖലയില്‍ അവലംബിക്കേണ്ടതുന്നെും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞുചടങ്ങില്‍ കൃഷി വകുപ്പുമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ  രാജന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡ് മേരിതോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കാര്‍ഷികോത്പാദന കമ്മീഷണറും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ടീക്കാറാം മീണ സ്വാഗതവും കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗവര്‍ണര്‍ പ്രദര്‍ശനശാല ഉദ്ഘാടനം ചെയ്തു.
 ശില്‍പ്പശാലയോടനുബന്ധിച്ച് 31 വരെ വിവിധ സെഷനുകളിലായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണ്‍, മന്ത്രിമാരായ കെ.ടി.ജലീല്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. ശില്പശാലയില്‍ തായ്ലാന്‍ഡ്‌ ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. യുവകര്‍ഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുവാന്‍ ഡിസം.30ന് യുവകര്‍ഷ സംരംഭക സംഗമം സംഘടിപ്പിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൃഷിയോടു താല്പര്യമുള്ളവരാക്കാന്‍ വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും


Post A Comment: