ഐഎന്‍ഡിസി സ്ഥാനാര്‍ത്ഥിയായ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് വിജയം


അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വഡ്ഗാമില്‍ നിന്നും മത്സരിച്ച ഐഎന്‍ഡിസി സ്ഥാനാര്‍ത്ഥിയായ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് വിജയം. കോണ്‍ഗ്രസ്സിന്‍റെയും എഎപിയുടെയും പിന്തുണയോടെ മത്സരിച്ച ജിഗ്നേഷ് മേവാനി ബിജെപിയുടെ ചക്രവര്‍ത്തി വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഉന ഗ്രാമത്തില്‍ ഗോവധം ആരോപിച്ച്‌ ദലിത് യുവാക്കള്‍ മര്‍ദ്ദനത്തിനിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ 'അസ്മിത യാത്ര'ക്ക് നേതൃത്വം നല്‍കിയതാണ് ജിഗ്നേഷിനെ ജനകീയനാക്കി മാറ്റിയത്.

Post A Comment: