ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ കാരണമാകുന്ന മിസൈല്‍ വിക്ഷേപണത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നു,

സിയൂള്‍ : ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം വിജയം ആഘോഷമാക്കി ഉത്തരകൊറിയ. പൊതു ഇടങ്ങളില്‍ സംഘം ചേര്‍ന്ന് നൃത്തം ചെയ്തും പടക്കം പൊട്ടിച്ചും,"ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ കാരണമാകുന്ന മിസൈല്‍ വിക്ഷേപണത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നു, അതില്‍ തങ്ങള്‍ ആഘോഷിക്കുന്നു എന്ന് എഴുതിയ ബാനറുകളുമായാണ്" ജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഉത്തരകൊറിയ അമേരിക്കയെ പൂര്‍ണമായി തകര്‍ക്കാന്‍ ശേഷിയുള്ളതെന്ന് അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ് വിജയകരമായി പരീക്ഷിച്ചത്. ആണവ പദ്ധതിക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വകവയ്ക്കാതെയായിരുന്നു പുതിയ പരീക്ഷണം.

Post A Comment: