കോണ്‍ഗ്രസ്​ പ്രസിഡന്‍റായ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്​ത ശേഷം യോഗത്തില്‍ നിലവി​ലെ രാഷ്​ട്രീയ സാഹചര്യം ചര്‍ച്ചയാകും

ദില്ലി:  രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്​ പ്രസിഡന്‍റ്​ ആയശേഷം അധ്യക്ഷത വഹിക്കുന്ന ആദ്യ പ്രവര്‍ത്തക സമിതി യോഗം ഇന്ന്​ ചേരും. കോണ്‍ഗ്രസ്​ പ്രസിഡന്‍റായ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്​ത ശേഷം യോഗത്തില്‍ നിലവി​ലെ രാഷ്​ട്രീയ സാഹചര്യം ചര്‍ച്ചയാകും. ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ സീറ്റ്​ വര്‍ധിപ്പിക്കാനായതും 2 ജി സ്​പെക്​ട്രം കേസ്​ വിധിയും യോഗത്തില്‍ ചര്‍ച്ചയാകും.
ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ പാകിസ്​താ​​ന്‍റെ സഹായം തേടി​യെന്ന നരേന്ദ്രമോദിയുടെ ആരോപണങ്ങളെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ ആരോപണങ്ങളെയും എതിര്‍ക്കാന്‍ യോഗത്തില്‍ പ്രമേയം പാസാക്കുമെന്നാണ്​ കരുതുന്നത്​.
സോണിയാഗാന്ധിയില്ലാതെ രാഹുല്‍ നേരത്തെയും കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതിയില്‍ അധ്യക്ഷത വഹിച്ചിരുന്നെങ്കിലും കോണ്‍ഗ്രസി​​ന്‍റെ
​നേതൃത്വം ഏറ്റെടുത്ത ശേഷം നയിക്കുന്ന ആദ്യ ​യോഗമാണ്​ ഇന്ന്​ നടക്കാനിരിക്കുന്നത്​.


Post A Comment: