021ല്‍ നടക്കുന്ന ചാമ്ബ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്

മുംബൈ: 2023ലെ ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ഇന്ത്യയില്‍. ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്ബ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്.

1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. ചാമ്ബ്യന്‍സ് ട്രോഫിക്കും ലോകകപ്പിനും പുറമെ അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റ് മത്സരവും ഇന്ത്യക്കെതിരെ നടക്കും. ടെസ്റ്റ് പദവി നേടിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ മത്സരമാണിത്.


Post A Comment: